ന്യൂഡൽഹി: ഡൽഹിയിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളെത്തുടർന്ന് ഏർപ്പെടുത്തിയ ഗതാഗത-സുരക്ഷാ നിയന്ത്രണങ്ങളിൽ പ്രതികരിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ഡൽഹിയിലെ ഇപ്പോഴത്തെ സാഹചര്യങ്ങൾ ക്രമസമാധാന വിഷയമാണെന്നും അത് തന്റെ അധികാരപരിധിയിലോ പരിഗണനയിലോ വരുന്ന കാര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചടങ്ങിൽ പങ്കെടുത്ത ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. "ഇത് ക്രമസമാധാനത്തിന്റെ പ്രശ്നമാണ്, എന്റെ വിഷയമല്ല" എന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ പരാതിയുമായി ബന്ധപ്പെട്ട് ഇന്ത്യ മുന്നണി നേതാക്കൾക്ക് കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചതിന് തൊട്ടുപിന്നാലെയാണ് നിയമപരിപാലന വിഷയങ്ങളിൽ ചീഫ് ജസ്റ്റിസ് നിലപാട് വ്യക്തമാക്കിയത്.
അതേസമയം, നീതിക്കായി ആർക്കും കോടതിയെ ഹർജികളിലൂടെ സമീപിക്കാമെന്നും അദ്ദേഹം ആവർത്തിച്ചു.